എം എം ലോറൻസിന്റെ മൃതദേഹം പഠനത്തിന് വിട്ടു നൽകിയതിനെതിരെ പെൺമക്കൾ സമർപ്പിച്ച റിവ്യൂ ഹർജി ഹൈക്കോടതി തള്ളി

എം എം ലോറൻസിന്റെ മൃതദേഹം നിലവിൽ കളമശ്ശേരി മെഡിക്കൽ കോളജിലെ അനാട്ടമി വിഭാഗത്തിന്റെ കൈവശമാണ് ഉള്ളത്.

New Update
m m laurance

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന്  വിട്ടു നൽകിയതിനെതിരെ  പെൺമക്കൾ സമർപ്പിച്ച റിവ്യൂ ഹർജി ഹൈക്കോടതി തള്ളി. 

Advertisment

ജസ്റ്റിസ് വി ജി അരുണിന്റേതാണ് ഉത്തരവ്. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും സുപ്രീം കോടതിയും ആവശ്യം നിരാകരിച്ചിരുന്നു.

സുപ്രീം കോടതി ഉത്തരവിന് ശേഷം  തങ്ങൾക്ക് ലഭിച്ച ചില വീഡിയോ തെളിവുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെൺമക്കളായ ആശാ ലോറൻസും സുജാതയും ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ റിവ്യൂപെറ്റീഷൻ നൽകിയത്. 

എന്നാൽ ഹർജിയിൽ നേരത്തെ തന്നെ അപ്പീൽ പോയിരുന്നതിനാൽ  റിവ്യൂ പെറ്റീഷന് പ്രസക്തിയില്ലെന്ന് വിലയിരുത്തിയാണ് ഹർജി നിരസിച്ചത്.   എം എം ലോറൻസിന്റെ മൃതദേഹം നിലവിൽ കളമശ്ശേരി മെഡിക്കൽ കോളജിലെ അനാട്ടമി വിഭാഗത്തിന്റെ കൈവശമാണ് ഉള്ളത്.