കത്തോലിക്കാ സഭയെ വിമര്‍ശിക്കാന്‍ അന്തിചര്‍ച്ചയില്‍ പുതിയ സാമൂഹിക നിരീക്ഷകനുമായി ചാനലുകള്‍ ! സസ്‌പെന്‍ഷനിലുള്ള വൈദീകനെ അവതരിപ്പിക്കുന്നത് സഭയെ 'നന്നാക്കുന്ന' വൈദീകനെന്ന പേരില്‍. സഭാ വിരുദ്ധരുടെ പിന്തുണയോടെ ചാനലിലെത്തുന്ന സാമൂഹിക നിരീക്ഷകനെതിരെ വിശ്വാസികള്‍

സഭയുടെ വക്താക്കളെന്ന് പറഞ്ഞ് ഇത്തരക്കാരെ പല ചര്‍ച്ചകളിലും പല ചാനലുകളും അവതരിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള പലരുടെയും പ്രസക്തിയും ഇപ്പോള്‍ ഇല്ലാതായിരുന്നു.

New Update
ernakulam athiroopatha
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: കത്തോലിക്കാ സഭയില്‍ നിന്നും പുറത്തുവന്ന് സഭയെ നന്നാക്കാനും വിമര്‍ശിക്കാനും മാത്രം നടക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നത് സംസ്ഥാനത്തെ മുഖ്യധാരാ മാധ്യമങ്ങളുടെ പതിവാണ്.

Advertisment

സഭയെ പറ്റി കാര്യമായി ഒന്നും അറിയാത്ത ഇത്തരക്കാരെ ചാനല്‍ ചര്‍ച്ചകളില്‍ അതിഥിയാക്കി സഭയുടെ ഔദ്യോഗിക സംവീധാനങ്ങളെപ്പറ്റി വിമര്‍ശനം ഉന്നയയിപ്പിക്കുകയും അവരെ സാമൂഹിക നിരീക്ഷകരെന്ന നിലയില്‍ അവതരിപ്പിക്കുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്.

സഭയുടെ വക്താക്കളെന്ന് പറഞ്ഞ് ഇത്തരക്കാരെ പല ചര്‍ച്ചകളിലും പല ചാനലുകളും അവതരിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള പലരുടെയും പ്രസക്തിയും ഇപ്പോള്‍ ഇല്ലാതായിരുന്നു.


പഴയ വിമര്‍ശകരുടെ ഡിമാന്‍ഡ് കുറഞ്ഞതോടെയാണ് പുതിയ സഭയെ നന്നാക്കുന്ന മുഖത്തെ ഇപ്പോള്‍ ചാനലുകള്‍ അവതരിപ്പിക്കുന്നത്. സിറോ മലബാര്‍ സഭയിലെ വടക്കന്‍ കേരളത്തിലെ ഒരു രൂപത അച്ചടക്ക നടപടി സ്വീകരിച്ച വൈദീകനാണ് ഇപ്പോള്‍ ചാനലുകളുടെ മാതൃക വൈദീകന്‍.


വൈദീകന്‍ നിലവില്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഷനിലാണ്. ഇതിനിടെ അന്വേഷണം നടക്കുമ്പോള്‍ തന്നെ ഇദ്ദേഹം എറണാകുളത്തേക്ക് എത്തി. 

വിമത പ്രവര്‍ത്തനം സജീവമായ എറണാകുളം-അങ്കമാലി അതിരൂപതയില്‍ വിമത വൈദീകര്‍ ഈ സസ്‌പെന്‍ഷനിലായ വൈദീകനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. 


ചാനലുകളാകട്ടെ സാമൂഹിക നിരീക്ഷകനെന്ന ഓമനപ്പേരിട്ട് ഇദ്ദേഹത്തെ അന്തിച്ചര്‍ച്ചയില്‍ അതിഥിയാക്കി കത്തോലിക്കാ സഭയക്ക് എതിരെ പറയിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. സഭാ വിരുദ്ധമായ സംഘടനകളുടെയും മറ്റും പിന്തുണ ഈ വൈദീകനുണ്ടെന്നാണ് വിവരം. 


കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ഇദ്ദേഹത്തിന്റെ വിശദാംശങ്ങള്‍ സിറോ മലബാര്‍ സഭയുടെ മീഡിയാ കമ്മീഷന്റെ ചുമതലയുള്ള വൈദീകന്‍ വെളിപ്പെടുത്തിയിരുന്നു.