നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 35 ലക്ഷത്തിലേറെ രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തമിഴ്നാട് സ്വദേശിനി പിടിയിൽ

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

New Update
nedumbaserry airport

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. രണ്ട് കിലോ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്.

Advertisment

തമിഴ്നാട് സ്വദേശിനി തുളസിയാണ് ഹൈബ്രിഡ് കഞ്ചാവുമായെത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവരിൽനിന്ന് 35 ലക്ഷത്തിലേറെ രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.