വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസd. പ്രതികളായ അന്തർ സംസ്ഥാ മോഷ്ടാക്കൾ പിടിയിൽ

ഒരു വീടിൻ്റെ മുകളിലത്തെ നിലയുടെ പൂട്ട് തകർത്ത് ടെലിവിഷൻ, അലങ്കാര വിളക്കുകൾ, പാത്രങ്ങൾ, വീട്ടുപകരണങ്ങൾ, ഇൻവെർട്ടർ ബാറ്ററി എന്നിവയുൾപ്പെടെ ഏകദേശം രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ച നടത്തിയ കേസിലെ പ്രതികളാണ് പിടിയാലായതെന്ന് പോലീസ് പറഞ്ഞു.

New Update
KOCHI KALLANS

കൊച്ചി: കൊച്ചിയിൽ വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിൽ ഡൽഹി സ്വദേശിയും ബംഗളൂരു നിവാസിയുമായ രണ്ടുപേരെ തിങ്കളാഴ്ച അറസ്റ്റിൽ.

Advertisment

ന്യൂഡൽഹി സ്വദേശി ഹിബിസുൽ (22), ബെംഗളൂരു സ്വദേശി മുഹമ്മദ് റഫീഖുൽ (25) എന്നിവരെയാണ് പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഒരു വീടിൻ്റെ മുകളിലത്തെ നിലയുടെ പൂട്ട് തകർത്ത് ടെലിവിഷൻ, അലങ്കാര വിളക്കുകൾ, പാത്രങ്ങൾ, വീട്ടുപകരണങ്ങൾ, ഇൻവെർട്ടർ ബാറ്ററി എന്നിവയുൾപ്പെടെ ഏകദേശം രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ച നടത്തിയ കേസിലെ പ്രതികളാണ് പിടിയാലായതെന്ന് പോലീസ് പറഞ്ഞു.

കുപ്പികളും മറ്റ് അവശിഷ്ട വസ്തുക്കളും ശേഖരിക്കാനെന്ന വ്യാജേന പകൽ സമയത്ത് ആളില്ലാത്ത വീടുകൾക്കായി പ്രതികൾ അന്വേഷണം നടത്തുകയും രാത്രിയിൽ തിരിച്ചെത്തി മോഷണം നടത്തുകയും ചെയ്യുന്നതായാരുന്നു ഇവരുടെ രീതി. യാത്രയ്ക്കായി അവർ മോട്ടോർ സൈക്കിളാണ് ഉപയോഗിച്ചതെന്നും പോലീസ് പറഞ്ഞു.