New Update
/sathyam/media/media_files/2025/04/15/uybm5A5GLO37Q5H0Uilw.jpg)
കൊച്ചി: വഖഫ് ഭേദഗതി നിയമത്തിലൂടെ മാത്രം മുനമ്പത്തുകാർക്ക് നീതി ലഭിക്കില്ലെന്ന ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവിന്റെ പരാമർശത്തിൽ നിരാശയെന്ന് മുനമ്പം സമരസമിതി.
Advertisment
പുതിയ നിയമത്തിലൂടെ തങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാൽ അതുണ്ടായില്ലെന്നും അതിൽ പൂർണ നിരാശരാണെന്നും സമരസമിതി പ്രതിനിധി ജോസഫ് ബെന്നി പറഞ്ഞു.
ഇനി സംസ്ഥാന സർക്കാരിലാണ് ഏക പ്രതീക്ഷ. വഖഫ് ഭേദ​ഗതി നിയമം വരുന്നതിലൂടെ മുനമ്പത്തെ ജനങ്ങൾക്ക് ശാശ്വത പരിഹാരം ലഭിക്കുമെന്നായിരുന്നു വാഗ്ദാനങ്ങൾ.
എന്നാൽ ഈ നിയമം കൊണ്ട് മുനമ്പത്തെ ജനങ്ങൾക്ക് ശാശ്വതപരിഹാരം ലഭിക്കില്ലെന്ന് ഇപ്പോൾ മന്ത്രി പറയുന്നു. കോടതിയിൽ നിലനിൽക്കുന്ന കേസുകളുടെ അവസാനംവരെ കണ്ട ശേഷമേ പരിഹാരമുണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പറയുന്നു.