നടി വിന്‍സി അലോഷ്യസിനെ സെറ്റില്‍ അപമാനിച്ച നടന്‍ സ്ഥിരം പ്രശ്നക്കാരനായ ലഹരി നായകന്‍. വെളിപ്പെടുത്തല്‍ നടിയുടേത്

New Update
vincy aloshous-2

കൊച്ചി: സിനിമാ ലൊക്കേഷനില്‍ തന്നെ അപമാനിച്ചതായി നടി വിന്‍സി അലോഷ്യസ് വെളിപ്പെടുത്തിയ നടന്‍ മലയാള സിനിമയിലെ സ്ഥിരം പ്രശ്നക്കാരനായ യുവനടന്‍.

Advertisment

ലഹരി ഉപയോഗത്തിന്‍റെ പേരില്‍ മുമ്പും പലതവണ വിവാദത്തിലായ യുവനടനാണ് വിന്‍സിയോട് മോശമായി പെരുമാറിയതെന്നാണ് സൂചന.

എറണാകുളം - അങ്കമാലി അതിരൂപതയുടെ കെസിവൈഎം സംഘടന സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിനിലായിരുന്നു വിന്‍സിയുടെ വിവാദ വെളിപ്പെടുത്തല്‍.

ഇതേ തുടര്‍ന്നാണ് താന്‍ ഇത്തരം ഒരു വെളിപ്പെടുത്തല്‍ നടത്താനിടയായ സാഹചര്യങ്ങള്‍ വിന്‍സി വെളിപ്പെടുത്തിയത്. കൂടുതലറിയാന്‍ വീഡിയോ കാണുക.