നീതിന്യായ വ്യവസ്ഥയിൽ കേരളം ഒന്നാമത്. 10 ലക്ഷം ജനങ്ങൾക്ക് 15 ജഡ്‌ജിമാർ

രാജ്യത്ത് ഒരു ദശലക്ഷം ജനസംഖ്യയിൽ 15 ജഡ്‌ജിമാർ മാത്രമെ ന്ന് 2025 ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട്

New Update
court111

കൊച്ചി: നീതിന്യായ വ്യവസ്ഥയിൽ കേരളം ഒന്നാം സ്ഥാനത്ത്. നീതി നടപ്പാക്കുന്നതിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തുന്ന ഏക റാങ്കിങ് ആയ 2025ലെ ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് (ഐജെ ആർ) പ്രകാരമാണ് കേരളം ഒന്നാം സ്ഥാനത്ത് എത്തിയത്.

Advertisment

ഹൈക്കോടതി ജഡ്‌ജിമാരുടെയും ജീവനക്കാരുടെയും ഏറ്റവും കുറഞ്ഞ ഒഴിവുകൾ കേരളത്തിലാണെന്ന് ഐജെ ആർ 2025 ചൂണ്ടിക്കാട്ടുന്നു.

ജയിലുകളുടെ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ് കേരളം. അതേസമയം വലിയ ഇടത്തരം സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒരു കോടിയിൽ കൂടുതൽ ജനസംഖ്യയുള്ളവയിൽ മൊത്തത്തിൽ നാലാമതാണ് കേരളത്തിന്റെ സ്ഥാനം.

2022ൽ നടന്ന റാങ്കിങിൽ ആറാം സ്ഥാനത്തായിരുന്ന കേരളം രണ്ട് സ്ഥാന ങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു.

കർണാടക ഒന്നാം സ്ഥാനം നിലനിർത്തി യപ്പോൾ ആന്ധ്രാപ്രദേശ് അഞ്ചിൽ നിന്നും രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. തെലങ്കാന (2022 റാങ്കിങ്: മൂന്ന് ) മൂന്നാം സ്ഥാനം നിലനിർത്തി.

ഒരു കോടിയിൽ താഴെ ജനസംഖ്യയുള്ള ഏഴ് ചെറിയ സംസ്ഥാനങ്ങളിൽ സിക്കിം (2022: ഒന്ന്) ഒന്നാം സ്ഥാനത്തും ഹിമാചൽ പ്രദേശ് (2022: ആറ്), അരുണാ ചൽ പ്രദേശ് (2022: രണ്ട്) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തും എത്തി.

കേരളത്തിൽ ജില്ലാ കോടതി ജഡ്‌ജിമാരിൽ പകു തിയോളം സ്ത്രീകളാണെന്ന് റിപ്പോർട്ട് ചൂണ്ടി ക്കാണിക്കുന്നു.

രാജ്യത്ത് ഒരു ദശലക്ഷം ജനസംഖ്യയിൽ 15 ജഡ്‌ജിമാർ മാത്രമെന്ന് 2025 ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട്. ഇത് ഒരു ദശലക്ഷം ജനസംഖ്യയിൽ 50 ജഡ്‌ജിമാർ എന്ന ലോ കമ്മിഷൻ്റെ ശുപാർശയിൽ നിന്ന് വളരെ താഴെയാ ണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

1.4 ബില്യൺ ജനങ്ങൾക്ക്, ഇന്ത്യയിൽ 21,285 ജഡ്‌ജിമാരുണ്ട്, എന്നാൽ ഒരു ദശലക്ഷം ജനസംഖ്യയിൽ ഏകദേശം 15 ജഡ്‌ജിമാരേയുള്ളൂ.

ജില്ലാ കോടതികളിൽ ഒരു ജഡ്‌ജിക്ക് ശരാശരി ജോലിഭാരം 2,200 കേസുകളാണ്. എന്നാൽ അലഹബാദ്, മധ്യപ്രദേശ് ഹൈക്കോട തികളിൽ, ഒരു ജഡ്‌ജിയുടെ കേസുകളു ടെ എണ്ണം 15,000 ആണെന്നും റിപ്പോർ ട്ട് ചൂണ്ടിക്കാട്ടി.

ജില്ലാ ജുഡീഷ്യറിയിലെ വനിതാ ജഡ്‌ജിമാരുടെ മൊത്തത്തിലുള്ള വിഹിതം 2017ൽ 30 ശതമാനത്തിൽ നിന്ന് 38.3 ശതമാനമായും വർധിച്ചു. 2025ൽ ഹൈക്കോടതികളിൽ 11.4 ശതമാനത്തിൽ നിന്ന് 14 ശതമാനമായും വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

പൊലീസിലെ കോൺസ്റ്റബിൾമാരിൽ 10 ശതമാനത്തിൽ താഴെ ഒഴിവുകൾ രേഖപ്പെടുത്തുന്ന സംസ്ഥാനവും കോൺസ്റ്റബിൾമാ രിൽ എസ്‌സി, ഒബിസി ക്വാട്ടകൾ നിറവേറ്റുകയും എസ്‌ടി കളിൽ 97 ശതമാനം ഉയർന്ന് പ്രാതിനിധ്യം നൽകുകയും ചെയ്യുന്ന സംസ്ഥാനവും കേരള മാണ്. 

ഒന്ന് മുതൽ മൂന്ന് വർഷമായി തടവി ലാക്കപ്പെട്ട വിചാരണ തടവുകാർ ഒമ്പത് ശതമാനമാണ്. ഇക്കാര്യത്തിൽ സംസ്ഥാന ങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കും കേരള ത്തിലാണ്. അതേസമയം പൊലീസ് ഉദ്യോ ഗസ്ഥരിൽ മൂന്ന് ശതമാനം മാത്രമാണ് കേരളത്തിൽ സ്ത്രീകൾ എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

ഇക്കാര്യത്തിൽ രാജ്യത്തെ ഏറ്റവും കുറവ് ശതമാനമാണ് കേരളത്തിൽ. ജില്ലാ കോടതികളിൽ എസ്‌ടി ജഡ്‌ജിമാരുടെ മോശം പ്രാതിനിധ്യവും കേരളത്തിലാണ്.രണ്ട് ശതമാനം സംവരണത്തിൽ 84 ശതമാനമാണ് നിലവിലെ ഒഴിവ്.