കൊല്ലം: മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തിലെ ഗണഗീതാലാപനം ചോദ്യം ചെയ്തുള്ള ഹരജിയിൽ നടപടിയുമായി ഹൈക്കോടതി.
ക്ഷേത്ര പരിസരത്ത് കായിക - ആയുധ പരിശീലനം നടത്തിയവരെ കക്ഷിചേർക്കും.
ക്ഷേത്ര പരിസരത്തുനിന്ന് കൊടിതോരണങ്ങളും ബോർഡുകളും നീക്കം ചെയ്യാനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിർദേശം നൽകി.
കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്ര ഉത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയതായി പരാതി ഉയര്‍ന്നത്.
നാഗർകോവിൽ നൈറ്റ് ബേർഡ്സ് അവതരിപ്പിച്ച ഗാനമേളയിൽ ആണ് ഗണഗീതം പാടിയത്.
'നമസ്‌കരിപ്പൂ ഭാരതമങ്ങേ സ്‌മരണയെ' എന്ന് തുടങ്ങുന്ന ഗണഗീതം ഉൾപ്പടെയാണ് ആലപിച്ചത്.
കോട്ടുക്കൽ ടീം ഛത്രപതിയാണ് പരിപാടി സ്പോൺസർ ചെയ്‌തത്.