കൊച്ചി: നടൻ ഷൈന്‍ ടോം ചാക്കോ നാളെ നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നൽകി. ഷൈനിന് നോർത്ത് പൊലീസാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ലഹരി റെയ്ഡിനിടെ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയതിന്‍റെ കാരണം ഷൈൻ പൊലീസിനു മുന്നിൽ ബോധിപ്പിക്കേണ്ടിവരും.
പൊലീസിന്റെ നടപടിക്ക് പിന്നാലെ ഷൈൻ ടോം ചാക്കോ നിയമപദേശം തേടിയിട്ടുണ്ട്.
താരം നാളെ പൊലീസിന് മുമ്പിൽ ഹാജരായേക്കില്ല എന്നാണ് വിവരം. പൊലീസിന് മുമ്പിൽ ഹാജരാകാൻ കൂടുതൽ സമയം താരം തേടിയേക്കും.
റെയ്ഡ് നടന്ന ഹോട്ടലില്‍ നിന്ന് മറ്റൊരു ഹോട്ടലിലെത്തി മുറിയെടുത്ത ഷൈന്‍ അവിടെ നിന്ന് തൃശൂര്‍ വഴി കടന്ന് കളഞ്ഞെന്നാണ് പൊലീസ് കണ്ടെത്തല്‍. ഫോണില്‍ വിളിച്ചിട്ടും ഷൈൻ പ്രതികരിച്ചിട്ടില്ല.
അതേസമയം ഷൈനിനെതിരായ വെളിപ്പെടുത്തലിനെ പറ്റി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ വിന്‍സിയുടെ കുടുംബത്തെ സമീപിച്ചെങ്കിലും അന്വേഷണവുമായി സഹകരിക്കാനില്ലെന്നാണ് നടിയുടെ നിലപാട്. വിന്‍സി പരാതി നല്‍കാതെ കേസ് എടുക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസും.