എഐ - പവേര്‍ഡ് റിമോട്ട് ഡയഗ്നോസ്റ്റിക് ആൻഡ് ട്രബിൾഷൂട്ടിംഗ് ടൂൾ ഉപയോഗിച്ച് സാംസങ് ഇന്ത്യ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നു

New Update
samsung ai powered

കൊച്ചി: സേവനത്തിനായുള്ള കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കുകയും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്ന അടുത്ത തലമുറ റിമോട്ട് ഡയഗ്നോസ്റ്റിക്സ്, ട്രബിൾഷൂട്ടിംഗ് പരിഹാരമായ ഹോം അപ്ലയൻസസ് റിമോട്ട് മാനേജ്മെന്റ് (എച്ച് ആർ എം) ടൂൾ പുറത്തിറക്കി ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്.

Advertisment

എഐയിൽ പ്രവർത്തിക്കുന്ന റിമോട്ട് ഡയഗ്നോസ്റ്റിക്സിന്റെയും ട്രബിൾഷൂട്ടിംഗിന്റെയും ശക്തി ഉപയോഗപ്പെടുത്തിക്കൊണ്ട് സാംസങ് ടെക്നീഷ്യൻമാർക്ക് ഇപ്പോൾ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ കഴിയും. ഇത് വീട്ടിലേക്ക് പ്രായസപ്പെട്ട് നടത്തേണ്ടി വരുന്ന സന്ദർശനങ്ങളുടെ ആവശ്യകത കുറയ്ക്കുന്നു. 

ഈ നൂതന സാങ്കേതികവിദ്യ വേഗത്തിലുള്ള പരിഹാരങ്ങൾ നൽകി പ്രവർത്തനരഹിതമായ സമയം കുറയ്ക്കുകയും ചെയ്ത് ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്. 

മറിച്ച് അത്  ഈ വ്യവസായത്തിന് ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുകയും, ഉപഭോക്തൃ സേവനത്തിന്റെ ഭാവി പുനർനിർവചിക്കുകയും ഉപഭോക്താക്കളും അവരുടെ സ്മാർട്ട് വീട്ടുപകരണങ്ങളും തമ്മിലുള്ള ബന്ധത്തെ പുനർവിഭാവനം ചെയ്യുകയും ചെയ്യുന്നു. 

"ഗാർഹിക ഉപകരണങ്ങളുടെ തകരാറുകൾ കണ്ടെത്തുന്നതിലും കൃത്യതയോടെ പ്രശ്നങ്ങൾ തിരിച്ചറിയുന്നതിന് നൂതന ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലും സാംസങ് സേവനം മുൻപന്തിയിലാണ്. 

സ്മാർട്ട് ഡയഗ്നോസ്റ്റിക്സ് സേവനം ഉപയോഗിച്ച് പ്രശ്‌നപരിഹാരത്തിലൂടെയും വിദൂരമായി പ്രശ്‌നങ്ങൾ പരിഹരിച്ചും അതിലൂടെ ഒരു ടെക്നീഷ്യന്റെ സന്ദർശന ആവശ്യകത കുറച്ചും ഉപഭോക്താക്കൾക്ക് അപ്പപ്പോൾ പരിഹാരങ്ങൾ ലഭ്യമാകും. 

ഈ മുന്നേറ്റം കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കുകയും വേഗത്തിലുള്ള പരിഹാരങ്ങൾ ഉറപ്പാക്കുകയും ഉൽപ്പന്ന പരിപാലനത്തെക്കുറിച്ചുള്ള സമയബന്ധിതമായ അപ്‌ഡേറ്റുകൾ നൽകുകയും ആത്യന്തികമായി ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്നു," സാംസങ് ഇന്ത്യയുടെ ഉപഭോക്തൃ സംതൃപ്തി വൈസ് പ്രസിഡന്റ് സുനിൽ കുട്ടിഞ്ഞ പറഞ്ഞു.

സ്മാർട്ട്തിംഗ്സ് ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സാംസങ് സ്മാർട്ട് ഉപകരണങ്ങൾക്ക് വിദൂര കോൺസലിങ് , നിരീക്ഷണം, നിയന്ത്രണ സവിശേഷതകൾ എന്നിവ ഉപയോഗിച്ച് തത്സമയ പ്രശ്‌ന പരിഹാരം എച്ച്ആർഎം പ്രാപ്തമാക്കുന്നു. 

സ്മാർട്ട്തിംഗ്സ് ഒരു ഉപഭോക്തൃ-കേന്ദ്രീകൃത ആപ്പാണ്. ഇത് ഉപകരണം പ്രവർത്തിപ്പിക്കുന്ന ഓര്ു ടൂൾ ആയി പ്രവർത്തിക്കുകയും ഉപയോഗ രീതികൾ പകർത്തുകയും ചെയ്യുന്നു. 

ഈ നവീനതയിലൂടെ, ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ഗാർഹിക ഉപകരണ അറ്റകുറ്റപ്പണി കൂടുതൽ കാര്യക്ഷമവും തടസ്സരഹിതവുമാക്കിക്കൊണ്ട് സ്മാർട്ട് ഉപകരണ മാനേജ്‌മെന്റിൽ നേതൃത്വം നൽകുന്നത് തുടരുന്നു സാംസങ്. 

ഒരു ഉപഭോക്താവ് അവരുടെ വീട്ടുപകരണത്തിന്റെ ഒരു പ്രശ്നത്തെക്കുറിച്ച് സാംസങ്ങിന്റെ പിന്തുണാ ടീമിനെ ബന്ധപ്പെടുമ്പോൾ, സാംസങ്ങിന്റെ സിആർഎം (കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ് സിസ്റ്റം) വഴി രജിസ്റ്റർ ചെയ്ത ഉപകരണത്തിന്റെ മോഡലും സീരിയൽ നമ്പറും എച്ച്ആർഎം സിസ്റ്റം സ്വയമേവ കണ്ടെത്തുന്നു. 

സജീവമാക്കിയാൽ, കോൺടാക്റ്റ് സെന്ററിലെ ഉപദേഷ്ടാക്കൾക്ക് ഉപഭോക്താവിന്റെ സമ്മതത്തിന് ശേഷം ചില ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ വിദൂരമായി നിർണ്ണയിക്കാനും നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയും. അതിലൂടെ ഉടനടി പ്രശ്ന പരിഹാരത്തിനുള്ള മാർഗ്ഗനിർദ്ദേശം നൽകുന്നു.

Advertisment