New Update
/sathyam/media/media_files/2025/05/02/ALiVFWtUtFLJnLiK3YWY.jpg)
കൊച്ചി: പെരുമ്പാവൂരിൽ 110 ഗ്രാം ഹെറോയിനുമായി നാല് അസം സ്വദേശികൾ പിടിയില്‍. ആലുവയിൽ നിന്നും ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലേക്ക് ലഹരിവസ്തുക്കൾ കൊണ്ടുവരുന്നതിന് ഇടയിൽ ചെമ്പറക്കിയിൽ വച്ചാണ് പ്രതികളെ പിടികൂടിയത്.
Advertisment
അസം സ്വദേശികളായ ഷുക്കൂർഅലി, സബീർ ഹുസൈൻ, റെമീസ് രാജ, സദ്ദാം ഹുസൈൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
എഎസ്പി ശക്തിസിങ് ആര്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.