രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവയിൽ കാറിനുള്ളിൽ നിന്ന് എക്സൈസ് സംഘം കഞ്ചാവ് പിടികൂടി

കീഴ്മാടുള്ള റൈഡ് ഇൻ സ്റ്റൈൽ മൾട്ടി കാർ കെയർ എന്ന കാർ വർക്ക് ഷോപ്പിലെ കാറിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

New Update
cannabis

കൊച്ചി: ആലുവയിൽ കാറിനുള്ളിൽ നിന്ന് എക്സൈസ് സംഘം കഞ്ചാവ് പിടികൂടി. 486 ഗ്രാം കഞ്ചാവാണ്  ആലുവ എക്സൈസ് പിടിച്ചെടുത്തത്. കാറിലെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.

Advertisment

കീഴ്മാടുള്ള റൈഡ് ഇൻ സ്റ്റൈൽ മൾട്ടി കാർ കെയർ എന്ന കാർ വർക്ക് ഷോപ്പിലെ കാറിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസങ്ങളായി എക്സൈസ് ഈ കാർ നിരീക്ഷിച്ചു വരികയായിരുന്നു.