മതിയാക്കുകയല്ല കൂടുതല്‍ പിന്നോട്ട് നടക്കുക എന്നതാണ് ഇന്നത്തെ ശരിയെന്ന് തോന്നുന്നു. സജീവ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് സൂചന നല്‍കി ടി ശശിധരൻ

2003 മുതല്‍ തന്റെ മനസ്സ് പിന്നോട്ട് നടക്കാന്‍ തുടങ്ങിയിരുന്നു. 2007 മുതല്‍ കടുത്ത മരവിപ്പും ആരംഭിച്ചു. പക്ഷെ എന്റെ ശരീരം മനസിന്റെ ആജ്ഞടെ അംഗീകരിക്കാതെ മുന്നോട്ടുതന്നെ നടന്നുവെന്ന് ശശിധരന്റെ കുറിപ്പില്‍ പറയുന്നു.

New Update
T Sasidharan

കൊച്ചി: സജീവ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് സൂചന നല്‍കി സിപിഎം നേതാവ് ടി ശശിധരൻ.

Advertisment

ഫേസ്ബുക്കിലൂടെയാണ് ശശിധരൻ സജീവ രാഷ്ട്രീയ പ്രവർത്തനം നിർത്തുന്നതുമായി ബന്ധപ്പെട്ട് സൂചന നൽകിയത്.


2003 മുതല്‍ തന്റെ മനസ്സ് പിന്നോട്ട് നടക്കാന്‍ തുടങ്ങിയിരുന്നു. 2007 മുതല്‍ കടുത്ത മരവിപ്പും ആരംഭിച്ചു. 


പക്ഷെ എന്റെ ശരീരം മനസിന്റെ ആജ്ഞടെ അംഗീകരിക്കാതെ മുന്നോട്ടുതന്നെ നടന്നുവെന്ന് ശശിധരന്റെ കുറിപ്പില്‍ പറയുന്നു.

സി.പി.എം പോലൊരു പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒരു ദിവസം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ നേതാവാണ് ടി ശശിധരൻ.

എന്നാൽ ആ തരംതാഴ്തലിനെ ഭയക്കാതെ ബ്രാഞ്ച് ഘടകത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച് സിപിഎം ന്റെ ജില്ലാ കമ്മിറ്റി വരെ എത്താനും അദ്ദേഹത്തിനു സാധിച്ചിരുന്നു.

ശശിധരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

നടക്കുക എന്നാല്‍ അര്‍ഥം മുന്നോട്ടുപോകുക എന്നതാണ്. എന്നാല്‍ ചിലപ്പോള്‍ പിന്നോട്ട് നടക്കേണ്ടിയും വരും.

2007 മുതല്‍ കടുത്ത മരവിപ്പും ആരംഭിച്ചു. പക്ഷെ എന്റെ ശരീരം മനസിന്റെ ആജ്ഞടെ അംഗീകരിക്കാതെ മുന്നോട്ടുതന്നെ നടന്നു.


ഹൃദയധമനികളില്‍ ഊഷ്മാവേറ്റുന്ന രക്തസാക്ഷിത്വത്തിന്റെ കനലുകള്‍ അത്രതന്നെ ശക്തമായിരുന്നു. 


ഈ നീണ്ട കാലയളവ് എന്റെ മനസ് ശരീരത്തെ കീഴടക്കാന്‍ എന്ന് നിശംസയം പറയാം.

മതിയാക്കുകയല്ല കൂടുതല്‍ പിന്നോട്ട് നടക്കുക എന്നതാണ് ഇന്നത്തെ ശരിയെന്ന് തോന്നുന്നു. 'സത്യത്തിനൊത്തൊരു തപമില്ലപോല്‍ ആത്മശാന്തി പോലൊരു ബന്ധു വേറില്ല പോല്‍'