ഡോ. സുകുമാർ അഴീക്കോട് തത്ത്വമസി പുരസ്‌കാരം ജി. സുധാകരന്

11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

New Update
g sudhakaran

കൊച്ചി: ഡോ. സുകുമാര്‍ അഴീക്കോട് - തത്ത്വമസി പുരസ്‌കാരം മുന്‍ മന്ത്രി ജി. സുധാകരന് സമ്മാനിക്കും.

Advertisment

ഓഗസ്റ്റ് 9-ന് മാവേലിക്കര എ.ആര്‍. സ്മാരക ഹാളില്‍ (ശാരദാമന്ദിരം) പുരസ്‌കാര സമര്‍പ്പണം നടത്തുമെന്ന് തത്ത്വമസി സാംസ്‌കാരിക അക്കാദമി ചെയര്‍മാന്‍ ടി. ജി. വിജയകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

മേയ് 12-ന് ഒരു വര്‍ഷം നീളുന്ന ഡോ. സുകുമാര്‍ അഴീക്കോട് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ വിവിധ ജില്ലകളിലായി സംഘടിപ്പിക്കും. ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനം 2026 മേയ് 12-ന് തൃശ്ശൂരില്‍ നടക്കും.

പത്രസമ്മേളനത്തില്‍ പ്രോഗ്രാം ഡയറക്ടര്‍ സുരേഷ് വര്‍മ, പ്രസന്നന്‍ ആനിക്കാട് എന്നിവര്‍ പങ്കെടുത്തു.