കൊച്ചി: യുടിഐ ലാര്‍ജ് ക്യാപ് ഫണ്ടിന്‍റെ മൊത്തം നിക്ഷേപം 12,600 കോടി രൂപ കടന്നതായി 2025 ഏപ്രില്‍ 30ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ഓഹരി അധിഷ്ഠിത ഫണ്ടായ യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് 1986 ഒക്ടോബറിലാണ് ആരംഭിച്ചത്. 38 വര്‍ഷത്തിലധികമായി സമ്പത്ത് സൃഷ്ടിക്കുന്നതില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡും ഉണ്ട്.
ഫണ്ടിന്‍റെ തുടക്കത്തില്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ 2025 ഏപ്രില്‍ 30 ആയപ്പോള്‍ 25.49 കോടി രൂപയായി വളര്‍ന്നു. യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് ഒരു ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി സ്കീം ആണ്. ഇത് പ്രധാനമായും അതത് മേഖലകളില്‍ മത്സരക്ഷമതയുള്ള ലാര്‍ജ് ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കുന്നു. ‘ന്യായമായ വിലയില്‍ വളര്‍ച്ച’ എന്ന നിക്ഷേപ രീതിയാണ് ഓഹരികള്‍ തിരഞ്ഞെടുക്കുന്നതിന് ഈ ഫണ്ട് പിന്തുടരുന്നത്.
കുറഞ്ഞ കടബാധ്യതയുള്ളതും സ്ഥിരമായ വരുമാന വളര്‍ച്ചയുള്ളതും ലാഭത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും മൂലധന ചെലവിനേക്കാള്‍ ഉയര്‍ന്ന വരുമാനം നേടുന്നതും സ്ഥിരമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പണം നേടുന്നതുമായ കമ്പനികളില്‍ നിക്ഷേപം നടത്താന്‍ ഈ ഫണ്ട് ലക്ഷ്യമിടുന്നു.
എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ഇന്‍ഫോസിസ് ലിമിറ്റഡ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍ ലിമിറ്റഡ്, കോട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്, ബജാജ് ഫിനാന്‍സ് ലിമിറ്റഡ്, അവന്യൂ സൂപ്പര്‍മാര്‍ട്ട്സ് ലിമിറ്റഡ്, ആക്സിസ് ബാങ്ക് ലിമിറ്റഡ്, ഐടിസി ലിമിറ്റഡ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ യുടിഐ ലാര്‍ജ് ക്യാപ് ഫണ്ടിന്‍റെ പോര്‍ട്ട്ഫോളിയോയില്‍ ഉള്‍പ്പെടുന്നു. ഈ ടോപ് 10 ഓഹരികള്‍ ഫണ്ടിന്‍റെ പോര്‍ട്ട്ഫോളിയോയിലുടെ ഏകദേശം 51 ശതമാനം വരും.
നിലവില്‍ ഉപഭോക്തൃ സേവനങ്ങള്‍, വിവര സാങ്കേതികവിദ്യ, മൂലധന വസ്തുക്കള്‍, ടെലികോം, വാഹന നിര്‍മ്മാണം എന്നീ മേഖലകളില്‍ കൂടുതല്‍ വിഹിതം നിക്ഷേപിച്ചിരിക്കുന്നതായും അതേസമയം എണ്ണ, വാതകം & ഉപഭോഗ ഇന്ധനങ്ങള്‍, നിര്‍മ്മാണ സാമഗ്രികള്‍, ലോഹങ്ങള്‍ & ഖനനം, ഊര്‍ജ്ജം, എഫ്എംസിജി എന്നീ മേഖലകളില്‍ കുറഞ്ഞ വിഹിതം നിക്ഷേപിച്ചിരിക്കുന്നതായും 2025 ഏപ്രില്‍ 30ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഈ ഫണ്ട് ദീര്‍ഘകാലയളവില്‍ മൂലധന നേട്ടം ലക്ഷ്യമിടുന്നു. നിക്ഷേപം നടത്തുന്നതിന് ഒരു ചിട്ടയായ സമീപനം പിന്തുടരുന്നു. കൂടാതെ തുടക്കം മുതല്‍ എല്ലാ വര്‍ഷവും വാര്‍ഷിക ലാഭവിഹിതം നല്‍കി വരുന്നു. യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് ഇതുവരെ ഏകദേശം 4,500 കോടി രൂപയുടെ മൊത്തം ലാഭവിഹിതം നല്‍കിയിട്ടുണ്ട്.