ആമ്പല്ലൂർ/എറണാകുളം: സമൂഹത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് മാതൃകയായി സഹപാഠികളായ സാജു പീറ്ററും മരിയയും 77 -ാം വയസ്സിൽ വിവാഹിതരായി. രണ്ടാഴ്ച മുമ്പ്, ആമ്പല്ലൂർ സെയ്ന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ വെച്ചായിരുന്നു വിവാഹം.
റോട്ടറി ഇന്റർനാഷണൽ ക്ലബ്ബ് പഞ്ചാബ്, ഛത്തീസ്ഗഡ്, ഹരിയാന, ഉത്തർപ്രദേശ്, ഹിമാചൽ എന്നിവിടങ്ങളിലെ മുൻ റോട്ടറി ക്ലബ് ഗവർണറും സാംസ്കാരിക പ്രവർത്തകനും വ്യവസായിയും ആയ ഷാജു പീറ്റർ ആമ്പല്ലൂർ സ്വദേശിയാണ്. 1972 ൽ കൽക്കട്ടയിൽ ഫ്രഞ്ച് ഭാഷ ക്ലാസ്സിൽ ഒരുമിച്ച് പഠിച്ചിരുന്നതാണ് ഷാജു പീറ്ററും, തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി മരിയയും.
നേപ്പാൾ സ്വദേശിയായിരുന്ന ഷാജു പീറ്ററിന്റെ ഭാര്യ എട്ടു വർഷം മുമ്പ് അന്തരിച്ചു. ഒരു മകൾ മാത്രമാണ് ഇവർക്ക് ഉള്ളത്.
മൂന്ന് വർഷം മുമ്പ് കോയമ്പത്തൂരിൽ നടന്ന ഒരു ചടങ്ങിൽ സംബന്ധിക്കുമ്പോൾ ഷാജി പീറ്ററും മരിയയും വീണ്ടും കണ്ടുമുട്ടി. മരിയയുടെ ഭർത്താവിന്റെ മരണശേഷം മരിയും ഒറ്റപ്പെടൽ അനുഭവിക്കുകയായിരുന്നു. അവിടെ വച്ച് പരിചയം പുതുക്കി, പതിയെ പതിയെ പ്രണയിക്കാൻ തുടങ്ങി.
/sathyam/media/media_files/2025/05/21/marriage-at-77-2-191158.jpg)
അമേരിക്കയിൽ സൈക്കോളജിസ്റ്റായി പ്രവർത്തിച്ചിരുന്ന മരിയ മികച്ച ഒരു സാംസ്കാരിക പ്രവർത്തകയാണ്. മരിയയ്ക്ക് രണ്ടു കുട്ടികളാണുള്ളത്. ഇരുവരുടെയും മക്കളുടെ നിർബന്ധ പ്രകാരമാണ് ഷാജുവും മരിയയും വിവാഹം കഴിക്കാൻ തീരുമാനിച്ചത്.
ജീവിത സായാഹ്നത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് മാതൃകയായി വിവാഹിതരായ ഷാജു പീറ്ററിനെയും മരിയയെയും ജീവകാരുണ്യ പ്രവർത്തകൻ എം എം ലിങ്ക് വിൻസ്റ്റർ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ റെജി വീരമന, ബെന്നി ചെറുതോട്ടിൽ, ഗാന്ധി ദർശൻ വേദി ബ്ലോക്ക് ചെയർമാൻ പ്രശാന്ത് പ്രഹ്ലാദ്, ആമ്പല്ലൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ബോർഡ് മെമ്പർ ബിജു ജോസഫ് എന്നിവർ സന്ദർശിച്ച് ആദരിച്ചു.