ആലുവ ശിവരാത്രി മാർച്ച് 8 ന്; സുരക്ഷയ്ക്ക് 1200 പോലീസുകാർ

New Update
aluvashib2-1709212943.webp

കൊച്ചി: മാര്‍ച്ച് 8 ന് നടക്കുന്ന മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. ശിവരാത്രിയോടനുബന്ധിച്ച് സുരക്ഷയ്ക്കായി 1200 പോലീസുകാരെ വിന്യസിക്കും. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂം തുറക്കും. മാര്‍ച്ച് എട്ടിന് വൈകിട്ട് നാലു മുതല്‍ പിറ്റെ ദിവസം ഉച്ചയ്ക്ക് ഒന്നു വരെ പോലീസ് സേന രംഗത്തുണ്ടാകും.

ഹരിത മാര്‍ഗരേഖ പാലിച്ചായിരിക്കണം ശിവരാത്രി മഹോത്സവം നടത്തിപ്പെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഭക്തര്‍ക്ക് ഭക്ഷണം നല്‍കുന്നതിന് സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കണം. ഹരിത മാര്‍ഗരേഖ ഉറപ്പാക്കാന്‍ ശുചിത്വ മിഷന്‍ സ്‌ക്വാഡുകള്‍ രംഗത്തുണ്ടാകണം.

ഭക്ഷണ സാധനങ്ങളുടെ വില വിവരപ്പട്ടിക പരിശോധിക്കാന്‍ സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, നഗരസഭ എന്നി നാലു വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത സ്‌ക്വാഡുകള്‍ രംഗത്തുണ്ടാകണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.


Advertisment
Advertisment