'30 ലക്ഷം രൂപ അഡ്വാൻസ് നൽകിയാൽ കേസ് ഒതുക്കി തീർക്കാം'; ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസില്‍ ശബ്ദ സന്ദേശം പുറത്ത്

പല കേസുകളിലും താൻ ഇ ഡി ക്ക്‌ വേണ്ടി ഇടനിലക്കാരനായിട്ടുണ്ടെന്നും ഇഡി മാത്രമല്ല ആദായനികുതി വകുപ്പുമായും നല്ല ബന്ധമുണ്ടെന്നും സംഭാഷണത്തിലുണ്ട്

New Update
ed

കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിൽ രണ്ടാംപ്രതി വിൽസൺ വർഗീസും പരാതിക്കാരനും തമ്മിലുള്ള ശബ്ദസംഭാഷണം പുറത്ത്.

Advertisment

30 ലക്ഷം രൂപ അഡ്വാൻസ് ആയി നൽകിയാൽ കേസ് ഒതുക്കി തീർക്കാമെന്ന് വിൽസൺ 

പല കേസുകളിലും താൻ ഇ ഡി ക്ക്‌ വേണ്ടി ഇടനിലക്കാരനായിട്ടുണ്ടെന്നും ഇഡി മാത്രമല്ല ആദായനികുതി വകുപ്പുമായും നല്ല ബന്ധമുണ്ടെന്നും സംഭാഷണത്തിലുണ്ട്.

ഇ ഡി സമൻസ് അയച്ചതിന് പിന്നാലെയായിരുന്നു ഇരുവരും തമ്മിലുള്ള സംഭാഷണം നടത്തിയത്.

അതേസമയം, കൈക്കൂലി കേസിൽ പ്രതികൾ വിജിലൻസ് ഓഫീസിൽ ഹാജരായി.

കേസിലെ നാലാം പ്രതി രഞ്ജിത്ത് വാര്യർ,രണ്ടാംപ്രതി വിൽസൺ, മൂന്നാംപ്രതി മുകേഷ് എന്നിവരാണ് ഹാജരായത്.കോടതി നിർദേശപ്രകാരമാണ് ചോദ്യം ചെയ്യലിന് ഹാജരായത്.