അറബിക്കടലിൽ കപ്പലിൽ നിന്ന് കാർഗോ കടലിൽവീണു. തീരത്തു അടിയുന്ന ഇത്തരം വസ്തുക്കളിൽ സ്പർശിക്കരുത്. തീരദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണം. പ്രത്യേക മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

ഇത്തരം വസ്തുക്കൾ കരയ്ക്ക് അടിഞ്ഞാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം അറിയിക്കണമെന്നും അറിയിപ്പ് നൽകി.

New Update
image(397)

കൊച്ചി: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണതായി അറിയിപ്പ്.  

Advertisment

തീരദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് നൽകി. തീരത്തു അടിയുന്ന ഇത്തരം വസ്തുക്കളിൽ സ്പർശിക്കരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽ‌കി. 


ഇത്തരം വസ്തുക്കൾ കരയ്ക്ക് അടിഞ്ഞാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം അറിയിക്കണമെന്നും അറിയിപ്പ് നൽകി.


ആറ് മുതൽ എട്ട് വരെ കണ്ടെയ്‌നറുകൾ വരെയാണ് കടലിൽ ഒഴുകി നടക്കുന്നത്. മധ്യ കേരളം മുതൽ വടക്കൻ കേരളം വരെയാണ് ഇവ എത്താൻ സാധ്യതയുള്ളത്. ഇവ കണ്ടാൽ ഉടൻ 112 എന്ന നമ്പറിൽ വിവരം അറിയിക്കാനാണ് നിർദേശം.

ഓയില്‍ കാര്‍ഗോ മെയിന്റനന്‍സ് നടത്തുന്ന കപ്പലില്‍ നിന്നാണ് കാര്‍ഗോ കടലില്‍ വീണത്. കടലില്‍ വീണ വസ്തു കരയിലേക്ക് അടിയാന്‍ സാധ്യതയുണ്ട്. 

ഇതിനെ തുടര്‍ന്നാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മറൈന്‍ ഗ്യാസ് ഓയില്‍, വിഎല്‍എസ്എഫ്ഒ ഈ വസ്തുക്കളാണ് കടലില്‍ വീണത്.