മുങ്ങിത്താണ കപ്പലിൽ 250 ടൺ കാത്സ്യം കാർബൈഡ്. എണ്ണപ്പാട നീക്കുന്നത് തുടരുന്നു

മറ്റുള്ള 13 കണ്ടെയ്നറുകളില്‍ രാസവസ്തുക്കള്‍, സ്‌ഫോടക വസ്തുക്കള്‍, റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ തുടങ്ങി മനുഷ്യജീവനും പരിസ്ഥിതിക്കും വലിയ ഭീഷണിയുയര്‍ത്തുന്ന ഏത് തരം വസ്തുക്കളുണ്ടാകാനും സാധ്യതയുണ്ട്.

New Update
kochi containers

കൊച്ചി: കൊച്ചിയുടെ പുറംകടലില്‍ മുങ്ങിയ ചരക്കുകപ്പല്‍ എംഎസ് സി എല്‍സ 3 ലെ കണ്ടെയ്‌നറുകള്‍ തീരത്തടിയുമ്പോള്‍ ഒരു തരത്തിലും സമ്പര്‍ക്കം പാടില്ലെന്ന് ആവര്‍ത്തിക്കുകയാണ് അധികൃതര്‍.

Advertisment

തീരത്തടിയുന്ന കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കള്‍ ഉണ്ടെന്നതിനാല്‍ ഇത്തരം വസ്തുക്കളില്‍ നിന്ന് 200 മീറ്ററെങ്കിലും അകലം പാലിക്കണം എന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സര്‍ക്കാരും ആവശ്യപ്പെടുന്നു.

കണ്ടെയ്‌നര്‍ അടിഞ്ഞ പ്രദേശങ്ങളിലെ ആളുകളെ ഉള്‍പ്പെടെ മാറ്റിയാണ് അധികൃതര്‍ സുരക്ഷ ഒരുക്കുന്നത്.

മുങ്ങിയ കപ്പലിലെ പതിമൂന്നോളം കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കളാണെന്ന് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.

12 കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

മറ്റുള്ള 13 കണ്ടെയ്നറുകളില്‍ രാസവസ്തുക്കള്‍, സ്‌ഫോടക വസ്തുക്കള്‍, റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ തുടങ്ങി മനുഷ്യജീവനും പരിസ്ഥിതിക്കും വലിയ ഭീഷണിയുയര്‍ത്തുന്ന ഏത് തരം വസ്തുക്കളുണ്ടാകാനും സാധ്യതയുണ്ട്.

എംഎസ്സി എല്‍സ 3 കപ്പലില്‍ 12 കണ്ടെയ്നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് എന്ന രാസവസ്തു ഉണ്ടെന്ന് ഇതിനോടകം വ്യക്തമാണ്.

വെള്ളവുമായി കാല്‍സ്യം കാര്‍ബൈഡ് പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ അസറ്റിലീന്‍ വാതകം രൂപം കൊള്ളും.

വളരെ എളുപ്പത്തില്‍ തീപിടിക്കുന്നതും സ്‌ഫോടന സാധ്യതയുള്ളതുമായ ഒരു വാതകമാണ് അസറ്റിലീന്‍.

കോസ്റ്റ്ഗാര്‍ഡ് പങ്കുവച്ച വിവരങ്ങള്‍ പ്രകാരം എംഎസ്സി എല്‍സ 3 ലെ അപകടകരമായ രാസവസ്തുക്കള്‍ക്ക് പുറമെ ധാരാളം ഇന്ധനവും ഉണ്ട്.

 കപ്പലിന്റെ ടാങ്കുകളില്‍ 84.44 മെട്രിക് ടണ്‍ ഡീസലും 367.1 മെട്രിക് ടണ്‍ ഫര്‍ണസ് ഓയിലും ഉണ്ടെന്നാണ് കണക്കുകള്‍. കപ്പല്‍ പൂര്‍ണ്ണമായി മുങ്ങിയതോടെ ഈ വസ്തുക്കള്‍ കടലില്‍ കലരുന്നത് പരിസ്ഥിതിക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.

Advertisment