കൊച്ചി: എറണാകുളം ജില്ലയിലെ റേഷൻ പ്രതിസന്ധിക്ക് പരിഹാരം. തൃക്കാക്കര, കളമശ്ശേരി മേഖലകളിലെ റേഷൻ കടകളിൽ അരി വിതരണം പുനഃസ്ഥാപിച്ചു.
എറണാകുളം ജില്ലയിലെ കളമശ്ശേരി, തൃക്കാക്കര പ്രദേശത്തെ റേഷൻ കടകളിൽ കരാറുകാർ അരി എത്തിക്കാത്തത് മൂലം നിരവധി പേരാണ് അരി ലഭിക്കാതെ പല തവണ റേഷൻ കടകളിൽ എത്തി മടങ്ങിപ്പോയത്.
മുടങ്ങി കിടന്ന റേഷൻ വിതരണം കരാറുകാർ ഉച്ചയോടെ കടകളിൽ എത്തിച്ചു. അരി എത്തിയ വിവരം അറിഞ്ഞു നിരവധി പേരാണ് റേഷൻ കടകളിലേക്ക് എത്തുന്നത്.