കൊച്ചി: പെരുമ്പാവൂരിൽ രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ സ്വദേശി രാജേഷ് ഡീഗൽ ആണ് പിടിയിലായത്.
പെരുമ്പാവൂർ ബസ് സ്റ്റാന്റ് പരിസരത്ത് കഞ്ചാവ് കൈമാറാൻ ശ്രമിക്കുന്നതിനിടെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.
ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ച് കേരളത്തിൽ വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചു.