കൊച്ചി: താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി.
കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിയുന്ന ഇവര്‍ക്ക് പ്ലസ് വണ്ണിലേയ്ക്ക് പ്രവേശനത്തിനുള്ള അവസാന തിയതി നാളെയാണ്. ഇതിന് അവസരം ഒരുക്കണം എന്നാവശ്യപ്പെട്ടാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്.
പ്രവേശനം തടയരുതെന്നും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നുമാണ് കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോം സൂപ്രണ്ടിനോട് കേരള ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
പ്രതികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ താമരശ്ശേരി പൊലീസിനോടും കോടതി ആവശ്യപ്പെട്ടു. താമരശ്ശേരിയില്‍ വിദ്യാര്‍ഥിയായിരുന്ന ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയതിനാണ് ആറ് സഹ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഒബ്‌സര്‍വേഷന്‍ ഹോമിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.