കൊച്ചി: എറണാകുളം കാക്കനാട് ജയിലിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് വിരുന്നൊരുക്കിയതിൽ ജയിൽ അധികൃതർക്ക് വീഴ്ച പറ്റിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.
സന്ദർശകരുടെ മേൽവിലാസം എഴുതാതെ പേര് മാത്രമാണ് രജിസ്റ്ററിൽ രേഖപ്പെടുത്തിയത്.
വിഷയത്തിൽ ജയിൽ ഡിജിപി, സൂപ്രണ്ടിനോട് റിപ്പോർട്ട് തേടി.
ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണ് വന്നതെന്ന് അറിയില്ലെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം .
Kocജയിലിലെ റീൽസ് ചിത്രീകരണത്തിൽ പൊലീസിൽ പരാതി നൽകുന്നതും ജയിൽ വകുപ്പിന്റെ പരിഗണനയിലുണ്ട്.