ദേശീയപാത നിർമ്മാണത്തിൽ വീഴ്ച്ച പറ്റിയതായി സമ്മതിച്ച് ദേശീയപാത അതോറിറ്റി. ദൃഢതയില്ലാത്ത മണ്ണാണ് ദേശിയപാത നിർമ്മാണത്തിന് ഉപയോഗിച്ചത്. പ്രഥമദൃഷ്ട്യാ കരാറുകാരുടെ വീഴ്ചയാണിത് എന്ന് ഹൈക്കോടതിയിൽ വിശദീകരണവുമായി ദേശീയപാത അതോറിറ്റി

പുതിയ കരാറുകളില്‍ നിന്നും നിലവിലെ കരാറുകളില്‍ നിന്നും കമ്പനിയെ വിലക്കിയതായും എൻഎച്ച്എഐ കോടതിയെ അറിയിച്ചിട്ടുണ്ട്. 

New Update
image1100

കൊച്ചി: ദേശീയപാത നിർമ്മാണത്തിൽ വീഴ്ച്ച പറ്റിയെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയിൽ വിശദീകരണം നൽകി.

Advertisment

ദൃഢതയില്ലാത്ത മണ്ണാണ് ദേശിയപാത നിർമ്മാണത്തിന് ഉപയോഗിച്ചതെന്നും പ്രഥമദൃഷ്ട്യാ കരാറുകാരുടെ വീഴ്ചയാണിതെന്നും എൻഎച്ച്എഐ ആരോപിച്ചു.

പുതിയ കരാറുകളില്‍ നിന്നും നിലവിലെ കരാറുകളില്‍ നിന്നും കമ്പനിയെ വിലക്കിയതായും എൻഎച്ച്എഐ കോടതിയെ അറിയിച്ചിട്ടുണ്ട്.