കൊച്ചി: വാഹനാപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. സേലത്തിന് സമീപം വെച്ച് ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു എന്നാണ് വിവരം.
നടൻ ഷൈൻ ടോം ചാക്കോയ്ക്ക് അപകടത്തിൽ പരിക്കേറ്റു. പുലർച്ചെ ആറു മണിയോടെയായിരുന്നു അപകടം.
നടൻ ഷൈൻ ടോം ചാക്കോയെ ബംഗലൂരുവിൽ ചികിത്സയ്ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു അപകടമുണ്ടായത്.
ഷൈനിന്റെ അസിസ്റ്റന്റാണ് വാഹനം ഓടിച്ചിരുന്നത്. കാറിൽ ഷൈനിന്റെ അച്ഛനും അമ്മയും സഹോദരനുമാണ് ഉണ്ടായിരുന്നത്.
ഷൈൻ ടോം ചാക്കോ കാറിന്റെ പിന്നിൽ കിടന്നുറങ്ങുകയായിരുന്നു. അപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ വലതു കൈ ഒടിഞ്ഞു.
നടനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ഷൈനിന്റെ അമ്മയ്ക്കും സഹോദരനും സഹായിക്കും കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം.