കൊച്ചി: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ഒരു ലക്ഷം വീടുകളിലേക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നേതൃത്വത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. കാക്കനാട് എസ് ഐ ബി ടവേ ർസിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഐഎഎസ് ഉദ്‌ഘാടനം നിർവഹിച്ചു.
ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജറും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായ സോണി.എ അധ്യക്ഷനായി. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ (വിഎഫ്പിസികെ) സഹകരണത്തോടെ മുന്തിയ ഇനം പച്ചക്കറി വിത്തുകളാണ് വിതരണം ചെയ്തത്. കുടുംബങ്ങൾക്ക് ആവശ്യമായ പച്ചക്കറികൾ അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്യുന്നതിനായി സഹായിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഒരുലക്ഷം കുടുംബങ്ങളിലേക്ക് വിത്തുകൾ നൽകിയ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പദ്ധതി ഏറെ അഭിനന്ദനാർഹമാണെന്ന് പാർവതി ഗോപകുമാർ ഐഎഎസ് പറഞ്ഞു.