സ്‌കൂളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി സർക്കാർ ഹൈക്കോടതിയിൽ

വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ 2019 ല്‍ വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍വെച്ച് പാമ്പുകടിയേറ്റു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അഡ്വ. കുളത്തൂര്‍ ജയ്സിങ് ഫയല്‍ചെയ്ത ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. 

New Update
images(58)

കൊച്ചി:  സുരക്ഷാ ഓഡിറ്റിങ് ഉള്‍പ്പെടെ ഏഴു മാര്‍ഗനിര്‍ദ്ദശങ്ങള്‍ പുറപ്പെടുവിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 

Advertisment

വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ 2019 ല്‍ വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍വെച്ച് പാമ്പുകടിയേറ്റു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അഡ്വ. കുളത്തൂര്‍ ജയ്സിങ് ഫയല്‍ചെയ്ത ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. 

പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറാണ് ഹാജരാക്കിയത്.


മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

ശൗചാലയങ്ങളില്‍ വൃത്തിയും വെള്ളവും വെളിച്ചവും ഉറപ്പാക്കണം

സ്‌കൂളില്‍ പ്രഥമശുശ്രൂഷാ കിറ്റ് വേണം.

പ്രഥമശുശ്രൂഷയില്‍ രണ്ട് ജീവനക്കാര്‍ക്കെങ്കിലും അടിസ്ഥാനപരിശീലനം നല്‍കണം

അടിയന്തര മെഡിക്കല്‍ സാഹചര്യങ്ങള്‍ നേരിടാന്‍ ചൈല്‍ഡ് എമര്‍ജന്‍സി മെഡിക്കല്‍ റെസ്‌പോണ്‍സ് പ്ലാന്‍ തയ്യാറാക്കണം. ആന്റിവെനം, പീഡിയാട്രിക് മെഡിക്കല്‍ കെയര്‍ തുടങ്ങിയവ ലഭ്യമാക്കാന്‍ അടുത്തുള്ള ആശുപത്രിയുമായുള്ള ഏകോപനം.

പാമ്പിനെ ഒഴിവാക്കാന്‍ വനംവകുപ്പുമായി ഏകോപനം. സ്‌കൂളിലും പരിസരങ്ങളിലും പരിശോധന നടത്തണം

തീപിടിത്തം, വെള്ളപ്പൊക്കം തുടങ്ങിയവ നേരിടാന്‍ ദുരന്തനിവാരണ അതോറിറ്റി, തദ്ദേശസ്ഥാപനം എന്നിവയുമായിച്ചേര്‍ന്ന് മോക്ക് ഡ്രില്‍ നടത്തണം

നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സ്‌കൂള്‍ മേധാവികളും മാനേജ്‌മെന്റും ഉറപ്പാക്കണം. ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ ഇടയ്ക്കിടെ പരിശോധനനടത്തണം. 

Advertisment