കൊച്ചി: കോതമംഗലത്ത് ചായക്കട ഉടമയെയും കുടുംബത്തെയും അയൽവാസി ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി.
മാമലക്കണ്ടം സ്വദേശി വിനോദിന്റെ ചായക്കടയിലാണ് ജീപ്പിടിച്ചു കയറ്റാൻ ശ്രമിച്ചത്.
വാക്ക് തർക്കത്തെ തുടർന്നാണ് ആക്രമണമുണ്ടായത് എന്നാണ് പരാതി. സംഭവത്തിൽ കുട്ടമ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.