ഓൺലൈൻ ടാക്സി രംഗത്ത് നിരക്ക് ഏകീകരണം വേണം. സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്കും

വിവിധ യൂണിയനുകൾ സംയുക്തമായാണ് പണിമുടക്ക് നടത്തുക. 

New Update
taxi images(105)

കൊച്ചി: സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്. ഓൺലൈൻ ടാക്സി രംഗത്ത് നിരക്ക് ഏകീകരണം ആവശ്യപ്പെട്ടാണ് സമരം. 

Advertisment

യുബർ അടക്കമുള്ള വൻകിട കുത്തക കമ്പനികളുടെ തൊഴിൽ ചൂഷണത്തിനെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 


വിവിധ യൂണിയനുകൾ സംയുക്തമായാണ് പണിമുടക്ക് നടത്തുക. 


കൊച്ചിയിൽ പ്രത്യക്ഷ സമരത്തിലേക്ക് യൂണിയനുകൾ പോകും. തിങ്കളാഴ്ച രാവിലെ ആറുമുതൽ വൈകുന്നേരം ആറ് വരെയാണ് പണിമുടക്ക്. 

നാളെ സ്വകാര്യ ഓൺലൈൻ ടാക്സി ഡ്രൈവർമാരെ തടയാനും തീരുമാനം ആയിട്ടുണ്ട്. കൂടാതെ സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകൾ സമരത്തിന് പിന്തുണ നൽകും.

കൊച്ചിയിൽ കളക്ടറേറ്റിന് മുന്നിൽ ടാക്സി തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിക്കും. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ ഡ്രൈവർമാരും സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.