സ്വർണ വില തുടർച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞു. പവന് 80 രൂപ കുറഞ്ഞു

വീണ്ടും റെക്കോർഡുകൾ ഭേദിച്ച് കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ശനിയാഴ്ച സ്വർണവില ഒറ്റയടിക്ക് 1200 രൂപ താഴ്ന്നത്. 

New Update
gold

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിലെ ഇടിവ് തുടർച്ചയായ മൂന്നാംദിവസവും തുടർന്നു. പവന് 80 രൂപ കുറഞ്ഞ് സ്വർണവില 71,560 രൂപയായി.

Advertisment

ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 8945 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.


വീണ്ടും റെക്കോർഡുകൾ ഭേദിച്ച് കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ശനിയാഴ്ച സ്വർണവില ഒറ്റയടിക്ക് 1200 രൂപ താഴ്ന്നത്. 


73,000ന് മുകളിലായിരുന്ന സ്വർണവില ഒറ്റയടിക്ക് 72000ൽ താഴെ എത്തുകയായിരുന്നു. തുടർന്നുള്ള രണ്ടുദിവസവും വില കുറയുന്ന കാഴ്ചയാണ് കണ്ടത്.

മൂന്ന് ദിവസത്തിനിടെ 1500 രൂപയാണ് കുറഞ്ഞത്. ഓഹരി വിപണിയുടെ മുന്നേറ്റം, ആർബിഐ നയം, ആഗോള വിപണിയിലെ മാറ്റങ്ങൾ അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.