കൊച്ചി: സെക്രഡ് ഹാർട്ട് കോളേജ്, തേവരയുമായി സഹകരിച്ച് സെൻറ്.ഫ്രാൻസിസ് സെയിൽസ് ലൈബ്രറിയിൽ ഹ്യൂമൻ ലൈബ്രറി ഒരുക്കാൻ തയ്യാറായി റേഡിയോ മിർച്ചി.
ജൂൺ 13 നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചുറ്റുമുള്ള ജീവിതകഥകളെ ആഘോഷിക്കുക എന്നതാണ്പരിപാടിയുടെ ലക്ഷ്യം.
പരിപാടിയിൽ പങ്കെടുക്കുന്നവർ ഒരു തുറന്ന മനുഷ്യ പുസ്തകമായി തങ്ങളുടെ ജീവിത കഥകൾ മിർച്ചി ടീമുമായ് പങ്കുവെയ്ക്കും.
“മിണ്ടിയും പറഞ്ഞും” എന്ന പേരിട്ട ഉദ്യമത്തിൽ റേഡിയോ മിർച്ചി പങ്കെടുക്കുന്നവർക്കായി നൽകുന്നത് ജീവിതത്തിൽ ഒരിക്കലും തുറന്നു പറയാനാകാതെ പോയ അനുഭവങ്ങൾ പറയാൻ ഒരിടമാണ്.
രാവിലെ 10:45 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും മിർച്ചി ടീമും ഒരേസമയം പുസ്തകങ്ങളും വായനക്കാരുമാകുന്നു.
സംവാദകരും, ആസ്വാദകരും കേൾവിക്കാരയും മിർച്ചി അംഗങ്ങൾ നിങ്ങൾക്കായി എത്തുകയാണ് ഈ ഉദ്യമത്തിൽ.