കൽപ്പറ്റയിൽ ആദിവാസി യുവാവ് ​കസ്റ്റഡിയിൽ മരിച്ച കേസ്. സിബിഐയ്ക്ക് വിട്ടതായി സർക്കാർ ഹൈക്കോടതിയിൽ

ഗോകുലിന്റെ കുടുംബത്തിന്റെ ഹർജിയിലാണ് സർക്കാർ മറുപടി. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് ചുമതല.

New Update
gokul murder

കൊച്ചി: വയനാട് കൽപ്പറ്റയിൽ ആദിവാസി യുവാവ് ​ഗോകുൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച കേസ് സിബിഐയ്ക്ക് വിട്ടതായി സർക്കാർ ഹൈക്കോടതിയിൽ. 

Advertisment

ഗോകുലിന്റെ കുടുംബത്തിന്റെ ഹർജിയിലാണ് സർക്കാർ മറുപടി. ഹർജി ഹൈക്കോടതി തീർപ്പാക്കി. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് ചുമതല.


കഴിഞ്ഞ ഏപ്രിൽ മാസം രണ്ടിനാണ് കൽപ്പറ്റ സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിയ നിലയിൽ ഗോകുലിന്റെ മൃതദേഹം കണ്ടെത്തിയത്. 


പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിയെ കാണാതായ കേസിലാണ് ഗോകുലിനെ പൊലീസ് കസ്റ്റഡിയിലാവുന്നത്. 

കോഴിക്കോട് വെച്ചാണ് ഗോകുലിനെയും പെൺകുട്ടിയെയും കണ്ടെത്തുന്നത്. പ്രായപൂർത്തിയാവാത്തതിനാൽ  പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ പൊലീസ് ഗോകുലിനോട് രാത്രി മുഴുവൻ സ്റ്റേഷനിൽ തുടരാൻ ആവശ്യപ്പെടുകയായിരുന്നു.

Advertisment