പൈന്‍ ലാബ്സ് ലിമിറ്റഡ് ഐപിഒയ്ക്ക്

New Update
pine labs

കൊച്ചി: ഡിജിറ്റല്‍ പണമിടപാടുകളും വ്യാപാരികള്‍ക്കുംസംരംഭകര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഉപഭോക്തൃ ബ്രാന്‍ഡുകള്‍ക്കും വിവിധ സാമ്പത്തിക ഉത്പന്നങ്ങളും ലഭ്യമാക്കിക്കൊണ്ട് വാണിജ്യം ഡിജിറ്റല്‍വല്‍ക്കരിക്കുന്നതില്‍ ശ്രദ്ധയൂന്നിയിരിക്കുന്ന സാങ്കേതികവിദ്യ കമ്പനിയായ പൈന്‍ ലാബ്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

Advertisment

2600കോടി രൂപയുടെ പുതിയ  ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരിയുടമകളുടെ147,822,225  ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,  ജെ.പി. മോര്‍ഗന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍.

Advertisment