കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ വിവിധ പ്രാദേശിക ക്യാമ്പസുകളിലെ എം.എസ്.ഡബ്ള്യു പ്രോഗ്രാമിൽ എസ് ടി വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ ജൂലൈ രണ്ടിന് രാവിലെ 10ന് അതത് പ്രാദേശിക ക്യാമ്പസുകളിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
കാലടി (2), തിരൂർ (1), പയ്യന്നൂർ (1) പ്രാദേശിക ക്യാമ്പസുകളിലാണ് ഒഴിവുകൾ. എസ് ടി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ അഭാവത്തിൽ പ്രസ്തുത ഒഴിവുകൾ എസ് ടി (ഒ ഇ സി) വിഭാഗത്തിന് നൽകുന്നതായിരിക്കും.