കൊച്ചി: എറണാകുളത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 52കാരന് ഏഴ് വര്‍ഷം കഠന തടവ് വിധിച്ച് മൂവാറ്റുപുഴയിലെ പ്രത്യേക കോടതി.
ഏനാനല്ലൂര്‍ പുളിന്താനം തെക്കും കാട്ടില്‍ വീട്ടില്‍ ബെന്നി ജോസഫിനെയാണ് ശിക്ഷിച്ചത്.
പ്രതി 25,500 രൂപ പിഴയും അടക്കണം. 2021 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. പോത്തനിക്കാട് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.