/sathyam/media/media_files/2025/07/02/images746-2025-07-02-09-51-49.jpg)
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് സിൻഡിക്കറ്റായ 'കെറ്റാമെലൺ' തകർത്ത് കൊച്ചി നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി).
ഡാർക്ക് നെറ്റിലൂടെ പ്രവർത്തിച്ചു വരികയായിരുന്ന മയക്കുമരുന്ന് വ്യാപാര വിതരണ ശ്രംഖലയെയാണ് തകർത്ത് തരിപ്പണമാക്കിയത്.
ഓപ്പറേഷൻ മെലോൺ എന്ന പേരിൽ നടത്തിയ നീക്കങ്ങളാണ് മയക്ക്മരുന്ന് മാഫിയയെ തകർത്തതിന് പിന്നിൽ അരങ്ങേറിയത്.
ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നിന്നും രണ്ടുപേരെ എൻ.സി.ബി അറസ്റ്റ് ചെയ്തിട്ടുണ്ട്. 1127 എൽ.എസ്.ഡി ബ്ലോട്ടുകൾ, 131.66 ഗ്രാം കെറ്റാമിൻ, ഏകദേശം 70 ലക്ഷം രൂപ വിലവരുന്ന ഡിജിറ്റൽ ആസ്തികൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
സംസ്ഥാനങ്ങളിലുടനീളമുള്ള റെയ്ഡുകൾ തുടരുന്നതിനാൽ പ്രതികളുടെ പേരുകൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
രാജ്യത്തെ ഏറ്റവും ഉയർന്ന തലത്തിൽ (ലെവൽ-നാല്) ്രപവർത്തിക്കുന്ന ഏക ഡാർക് നെറ്റ് വെൻഡർ ആയിരുന്നു കെറ്റാമെലോൺ.
ഉപഭോക്തൃ സംതൃപ്തിയും, ഉൽപ്പന്ന ഗുണമേന്മയും അടിസ്ഥാനമാക്കി ഡാർക്ക് നെറ്റിൽ നൽകുന്ന റാങ്കിംഗാണിത്. ബ്രിട്ടണിൽ പ്രവർത്തിക്കുന്ന ഗുംഗാദിൻ എന്ന വിതരണക്കാരനിൽ നിന്നാണ് ഇത് എത്തിയിട്ടുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ എൽ.എസ്.ഡി വിതരണക്കാരനും വ്യാപാരിയുമായ ഡോ. സീയൂസുമായി ബന്ധപ്പെട്ട വിതരണക്കാരനാണ് ഇദ്ദേഹം.
പിടിച്ചെടുത്ത എൽ.സ്.ഡി ബ്ലോട്ടുകൾ ഗുംഗാദിൻ, റുഡ്യാർഡ് കിപ്ലിംഗ് എന്നിവയുടെ മുദ്രയോടുകൂടിയവയാണ്. ഗുംഗാദിൻ എന്നത് കിപ്ലിംഗിന്റെ പ്രശസ്തമായ 1890 ലെ കവിതയാണ്.
ഇ-മെയിൽ ഓർഡറുകൾ ഡാർക്നെറ്റിലൂടെ ലഭിച്ചതിനുശേഷം, എൽ.എസ്.ഡി ബ്ലോട്ടുകൾ കൊറിയറുകൾ വഴി വിതരണം ചെയ്യുകയായിരുന്നു.
ബംഗളൂരു, ചെന്നൈ, ഭോപ്പാൽ, പട്ന, ഡെൽഹി, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡിലെ പല പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് മുമ്പ് വിതരണം നടന്നിട്ടുണ്ട്.
രണ്ട് ദിവസം മുമ്പ് കൊച്ചി ഇന്റർനാഷണൽ പോസ്റ്റ് ഓഫിസിൽ മൂന്ന് അന്താരാഷ്ട്ര പാർസലുകളിൽ നിന്നും 280 എൽ.എസ്.ഡി ബ്ലോട്ടുകൾ പിടിച്ചെടുത്തിരുന്നു.
ഇവ മൂവാറ്റുപുഴയിലെ രപധാനപ്രതിയുടെ പേരിൽ എത്തിയവയായിരുന്നു. തുടർന്ന് അടുത്ത ദിവസം നടന്ന റെയ്ഡിൽ 847 കൂടുതൽ എൽ.എസ്.ഡി ബ്ലോട്ടുകളും 130 ഗ്രാം കെറ്റാമിനും പിടികൂടി.
ആകെ 35.12 ലക്ഷത്തിന്റെ മൊത്ത മൂല്യമാണ് കണക്കാക്കപ്പെടുന്നത്. ഓരോ എൽ.എസ്.ഡി ബ്ലോട്ടിനും 2500 മുതൽ 4000 രൂപ വരെയാണ് ഈടാക്കുന്നത്.
കഴിഞ്ഞ 14 മാസത്തിനുള്ളിൽ 600 ഷിപ്പ്‌മെന്റുകളാണ് വിതരണം ചെയ്തത്. 2023-ൽ സമ്പാദാ എന്ന പേരിലുള്ള ഏറ്റവും വലിയ എൽ.എസ്.ഡി കാർടെൽ കണ്ടെത്തിയിരുന്നു.
അതിൽ 29,013 എൽ.എസ്.ഡി ബ്ലോട്ടുകൾ, 472 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തിരുന്നു. 51.38 ലക്ഷം രൂപയും അന്ന് കണ്ടെടുത്തിരുന്നു.
14 പേരാണ് അന്ന് അറസ്റ്റിലായത്. അതിന് ശേഷമാണ് മൂവാറ്റുപുഴ സ്വദേശിയുടെ നേതൃത്വത്തിൽ, സാങ്കേതികതയുള്ള, നൂതനമായ ഒരു മയക്കുമരുന്ന് ശൃംഖലയാണ് പ്രവർത്തിച്ചിരുന്നതായി ഇപ്പോൾ കണ്ടെത്തുന്നത്.
ഇതിന്റെ അന്തിമ ഉപഭോക്താക്കളെയും, സഹായികളെയും കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.
എന്താണ് ഡാർക് വെബ് / ഡാർക്ക് നെറ്റ്?
ഡാർക് വെബ് / ഡാർക്ക് നെറ്റ് എന്ന് പറയുന്നത് ഇന്റർനെറ്റിന്റെ വേറൊരു ഭാഗമാണ്, സാധാരണ ബ്രൗസറുകൾ ഉപയോഗിച്ച് ഇതിലേക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയില്ല അതിലേക്ക് പ്രവേശിക്കാൻ ചില പ്രത്യേക സോഫ്റ്റ് വെയറുകൾ ആവശ്യമുണ്ട്.
ഉപയോക്താവിന്റെ വ്യക്തിത്വം മറയ്ക്കാൻ പ്രത്യേക സംവിധാനം. ഇതാണ് ഡാർക്ക് വെബിനെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ആകർഷകമാക്കുന്നത്.
ഇതിനെ നീരീക്ഷിക്കാൻ വളരെ ബുദ്ധിമുട്ടാണ്. സാധാരണ ഗൂഗിൾ പോലെയുള്ള സെർച്ച് എൻജിനുകൾ കാണാത്ത വെബ് ആയതുകൊണ്ട് തന്നെ ഇത് ''ഡീപ് വെബിന്റെ'' ഒരു ഭാഗമാണ്.
മയക്ക് മരുന്ന് വ്യാപാരം, ആയുധ വ്യാപാരം, കുറ്റകരമായ തൊഴിലയിൽ ഏർപ്പെടുന്ന തൊഴിലാളികളെ നിയമിക്കുന്ന ക്രിമിനൽ നെറ്റ്വർക്കുകൾ, പലയിടത്തു നിന്നും ചോർത്തിയ വിവരങ്ങങ്ങളുടെ വിൽപ്പന, ചൈൽഡ് പോർണോഗ്രാഫി, ഹാക്കിങ് സേവനങ്ങൾ തുടങ്ങിയവ ഇതിൽ ലഭ്യമാണ്.
ഇതിന് നിയമപരമായ ഉപയോഗവുമുണ്ട്. ചില ദേശങ്ങളിലെ ആധിപത്യമുള്ള സർക്കാരുകളിൽ നിന്ന് രക്ഷപ്പെടാനും തീവ്രമായ സെൻസർഷിപ്പ് ഉള്ള രാജ്യങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനും ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്.
ചുരുക്കത്തിൽ ഡാർക് വെബ് നിയന്ത്രണമില്ലാത്ത ഇന്റർനെറ്റ് മേഖലയാണ്, അതിന്റെ ഉപയോഗം നല്ലതിനും കൃത്യാന്വേഷണങ്ങൾക്ക് ഗുണമായും, അതുപോലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കപ്പെടുന്നുണ്ട്.