വിവാഹിതയായ ഒരാൾക്ക് വിവാഹ വാഗ്ദാനത്തിന്റെ പേരിൽ മറ്റൊരാളുമായി ബന്ധമുണ്ടാക്കുന്നതിന് തന്നെ നിയമപരമായി അടിസ്ഥാനമില്ല. വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന വാദം തന്നെ അപ്രസക്തം : ഹൈക്കോടതി

ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച പാലക്കാട് സ്വദേശിയുടെ കേസിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

New Update
high court 8Untitled.jpg


കൊച്ചി: വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന വാദം തന്നെ അപ്രസക്തമെന്ന് വിധിയെഴുതി ഹൈക്കോടതി. 

Advertisment

വിവാഹിതയായ ഒരാൾക്ക് വിവാഹ വാഗ്ദാനത്തിന്റെ പേരിൽ മറ്റൊരാളുമായി ബന്ധമുണ്ടാക്കുന്നതിന് തന്നെ നിയമപരമായി അടിസ്ഥാനമില്ലെന്നും കോടതി വിലയിരുത്തി.


ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച പാലക്കാട് സ്വദേശിയുടെ കേസിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. 


ഒരുമിച്ച് ജോലിചെയ്യുന്ന യുവതിയും യുവാവും തമ്മിൽ അടുപ്പത്തിലായ ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തി രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു എന്നുമാണ് കേസ്. 

കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് വാദം കോടതി തള്ളി. മൂന്നാഴ്ചയോളം റിമാൻഡിൽ ആയ സാഹചര്യത്തിൽ ജാമ്യം നൽകേണ്ടതാണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. 

കർശന ഉപാധികളോടെ യുവാവിന് കോടതി ജാമ്യം അനുവദിച്ചു. 

Advertisment