കൊച്ചി: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലെ അനധികൃത ബോര്‍ഡുകൾ സ്ഥാപിക്കുന്നതിനെതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി.
യാത്രക്കാരേക്കാള്‍ കൂടുതല്‍ ബോര്‍ഡുകളാണ് സ്റ്റാന്റുകളില്‍ ഉള്ളതെന്ന് കോടതി പരിഹസിച്ചു. തൊഴിലാളി യൂണിയനുകളാണ് ബോര്‍ഡുകളും തോരണങ്ങളും സ്ഥാപിക്കുന്നതെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.
ട്രേഡ് യൂണിയനുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലേയെന്ന് കോടതിചോദിച്ചു. ബസ് സ്റ്റാന്റുകളിലെ അന്തരീക്ഷം മലീമസം. ആരാണ് ഇതൊക്കെ ചെയ്യുന്നത്?
ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യണമെന്ന് മന്ത്രിക്ക് ആഗ്രഹമുണ്ട്. നടപടി എടുക്കാന്‍ എന്താണ് തടസ്സമെന്നും കോടതി ചോദിച്ചു.