New Update
/sathyam/media/media_files/2025/07/04/curefoods-2025-07-04-15-12-48.jpg)
കൊച്ചി: ഫ്രോസണ്‍ ബോട്ടില്‍, ഈറ്റ്ഫിറ്റ്, കേക്ക്സോണ്‍, നോമാഡ് പിസ്സ, ഷരീഫ് ഭായ് ബിരിയാണി, ഒലിയോ പിസ്സ, മില്ലറ്റ് എക്സ്പ്രസ്, ക്രിസ്പി ക്രീം തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉടമകളും ഇന്‍റര്‍നെറ്റ് അധിഷ്ഠിത മള്‍ട്ടി-ബ്രാന്‍ഡ് ഭക്ഷ്യോത്പന്ന വിതരണ കമ്പനിയുമായ ക്യൂര്‍ഫുഡ്സ് ഇന്ത്യ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.
Advertisment
800കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരിയുടമകളുടെ ഒരു രൂപ മുഖവിലയുള്ള 48,537,599ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ഐഐഎഫ്എല്‍ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്, നുവാമ വെല്‍ത്ത് മാനേജ്മെന്‍റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍.