എയ്‌സ്‌ പ്രോ പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്; വില 3.99 ലക്ഷം രൂപ മുതല്‍

New Update
ace pro-2

കൊച്ചി: സംരംഭകരെയും ചെറുകിട ബിസിനസുകാരെയും ലക്ഷ്യമിട്ട്, ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് 4 വീലര്‍ മിനിട്രക്കായ ടാറ്റ എയ്‌സ്‌ പ്രോ പുറത്തിറക്കി. 3.99 ലക്ഷം രൂപ മുതലാണ് വില.

Advertisment

ace pro

പെട്രോള്‍, ബൈഫ്യുവല്‍ (സിഎന്‍ജി + പെട്രോള്‍), ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ എയ്‌സ് പ്രൊ ലഭ്യമാണ്. വിവിധ ഭൂപ്രദേശങ്ങളിലും കാലാവസ്ഥകളിലും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുള്ള ടാറ്റാ എയ്‌സ്‌പ്രോ, ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രൂപകല്‍പ്പന, മികച്ച പേലോഡ് ശേഷി, വിശാലമായ ക്യാബിന്‍, സ്മാര്‍ട്ട് കണക്റ്റിവിറ്റി തുടങ്ങി ഏറെ പ്രത്യേകതകളോടെയാണ് നിരത്തിലിറങ്ങുന്നത്. 

Advertisment