ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ഇന്ന് ഹൈക്കോടതി ജ‍ഡ്ജി കാണും. കൊച്ചിയിൽ പ്രത്യേക പ്രദർശനം നടത്തും

ജാനകി എന്ന പേരു മാറ്റാതെ സിനിമയ്ക്ക്  സെൻസർ സർട്ടിഫിക്കറ്റ് നൽകില്ല എന്ന നിലപാടിലാണ് കേന്ദ്ര സെൻസർ ബോർഡ്. 

New Update
images(852)

കൊച്ചി: സെൻസർ ബോർഡ് അനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ഹൈക്കോടതി ജഡ്ജി ഇന്ന് നേരിൽ കാണും. രാവിലെ 10 മണിക്ക് എറണാകുളം ലാൽ മീഡിയയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് ജെ എസ് കെ കാണുന്നത്. 

Advertisment

സിനിമ കണ്ടതിനുശേഷം ബുധനാഴ്ച ഹർജി വീണ്ടും പരിഗണിക്കുമ്പോൾ അന്തിമ തീരുമാനം എടുക്കാം എന്നാണ് ഹൈക്കോടതി അറിയിച്ചത്.

ജാനകി എന്ന പേരു മാറ്റാതെ സിനിമയ്ക്ക്  സെൻസർ സർട്ടിഫിക്കറ്റ് നൽകില്ല എന്ന നിലപാടിലാണ് കേന്ദ്ര സെൻസർ ബോർഡ്. 

എന്നാൽ എന്ത് കാരണത്താലാണ് പേരു മാറ്റേണ്ടത് എന്ന് ഇതുവരെ സെൻസർ ബോർഡ് കോടതിക്ക് പോലും കൃത്യമായി ഉത്തരം നൽകിയിട്ടില്ല. സിനിമ ഹൈക്കോടതി കാണുന്നതിനെ അണിയറ പ്രവർത്തകർ സ്വാഗതം ചെയ്തിരുന്നു.

Advertisment