സംസ്കൃത സർവ്വകലാശാലയിൽ ബി.എസ്.ഡബ്ല്യു സ്പോട്ട് അഡ്മിഷൻ ജൂലൈ എട്ടിന്; ബി.എ (മ്യൂസിക്) സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

New Update
sree-sankaracharya-university-kalady

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള സോഷ്യൽ വർക്ക് വിഭാഗത്തിലെ ബി.എസ്.ഡബ്ല്യു. പ്രോഗ്രാമിൽ എസ്.സി (അഞ്ച് ഒഴിവുകൾ), എസ്.ടി (രണ്ട് ഒഴിവുകൾ) വിഭാഗങ്ങളിൽ സീറ്റ് ഒഴിവുകളുണ്ട്. 

Advertisment

താല്പര്യമുളളവർ ജൂലൈ എട്ടിന് രാവിലെ 11ന് സോഷ്യൽ വർക്ക് വിഭാഗത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരകണം. 

മ്യൂസിക്ക് വിഭാഗത്തിലെ ബി.എ (മ്യൂസിക്) പ്രോഗ്രാമിൽ പതിനഞ്ച് സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുളളവർ ജൂലൈ ഒമ്പതിന് രാവിലെ 10ന് മ്യൂസിക്ക് വിഭാഗത്തിൽ അഭിരുചി പരീക്ഷയ്ക്ക് ഹാജരകണമെന്ന് സർവ്വകലാശാല അറിയിച്ചു.

Advertisment