ഉംറക്ക് പോയ വീട്ടമ്മ മക്കയിൽ വെച്ച് മരണമടഞ്ഞു. അരയൻകാവ് നീർപ്പാറ ഒലിപ്പിൽ യൂസഫിന്‍റെ ഭാര്യ ആബിദ (58) യാണ് മരണപ്പെട്ടത്.
ശനിയാഴ്ച ഉച്ചയോടെയാണ് നീർപ്പാറയിലെ വസതിയിൽ നിന്ന് പുറപ്പെട്ടത്. തിങ്കളാഴ്ചയാണ് മക്കയിൽ വെച്ച് മരണപ്പെട്ടത്. സഹോദരൻ സലിമും ബന്ധുക്കളും കൂടെയുണ്ടായിരുന്നു. കബറടക്കം മക്കയിൽ നടക്കും. മക്കൾ: ഷെഫീക്ക്, റസീന.