കൊച്ചി: കൊച്ചി ബിപിസിഎൽ റിഫൈനറിക്കുള്ളിൽ തീപിടിത്തം. ഹൈ ടെൻഷൻ ലൈനിന് തീപിടിച്ചു. അയ്യങ്കുഴി അമ്പലമേട് പ്രദേശങ്ങളിൽ പുക പടർന്നു.
പ്രദേശത്തെ ജനങ്ങൾക്ക് ദേഹാസ്വാസ്ഥ്യം ഉള്ളതായി റിപ്പോർട്ടുകൾ. സമീപവാസികളെ സ്ഥലത്ത് നിന്ന് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
സ്ഥിരമായി വിഷപ്പുക പുറന്തള്ളുന്നതായി നാട്ടുകാർ ആരോപിക്കുന്നു. റിഫൈനറിയുടെ മുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.