കൊച്ചി: കേരളം നഗരവികസനം, ഭവനനിര്‍മ്മാണം, പുനര്‍നിര്‍മ്മാണം തുടങ്ങി വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ ശക്തമായി മുന്നേറുകയാണ്. ഇതോടൊപ്പം, കാലാവസ്ഥാ ഭീഷണികള്‍ നേരിടാനാകുന്ന ദീര്‍ഘായുസുള്ള നിര്‍മ്മാണ വസ്തുക്കളുടെ ആവശ്യകതയും വളരുകയാണ്.
ഈ സാധ്യതകളെ ലക്ഷ്യമിട്ട്, പ്രമുഖ സ്റ്റീല്‍ നിര്‍മ്മാതാക്കളായ ടാറ്റാ ബ്ലൂസ്‌കോപ്പ് സ്റ്റീല്‍, കേരളത്തിലേക്കായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത കളര്‍-കോട്ടഡ് സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു.
ഉപ്പു നിറഞ്ഞ തീരദേശങ്ങള്‍ മുതല്‍ വെള്ളപ്പൊക്ക ബാധിതമായ പ്രദേശങ്ങള്‍ വരെ, ഉയര്‍ന്ന നിലവാരത്തില്‍ പ്രതിരോധ ശേഷിയും ഭംഗിയുമുള്ള സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്.
കമ്പനിയുടെ കളര്‍ബൗണ്ട്, സിന്‍കാലം, ഡുറാഷൈന്‍ എന്നീ ഉല്‍പന്നങ്ങളാണ് കേരളത്തിലെ വിവിധ കാലാവസ്ഥകള്‍ക്ക് അനുയോജ്യമായ രീതിയില്‍ വിപണിയിലെത്തിക്കുന്നത്.
കളര്‍ബൗണ്ട് സ്റ്റീല്‍, തെര്‍മാടെക് സാങ്കേതികവിദ്യയുടെ സഹായത്തോടെ താപനിലയില്‍ 6 ഡിഗ്രി വരെ കുറവ് ഉറപ്പുവരുത്തുന്നു. അതിനാല്‍ തന്നെ കേരളത്തിലെ ചൂട്ഭീഷണി ഉള്ള പ്രദേശങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും തണുപ്പുള്ള അന്തരീക്ഷം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.
തീരദേശപ്രദേശങ്ങളിലെ ഉപ്പുകാറ്റ് പിടിയ്ക്കുന്ന സാഹചര്യങ്ങള്‍ക്കായി സിന്‍കാലം സ്റ്റീല്‍ നിര്‍മ്മിച്ചിരിക്കുന്നു. ഇതിനകം തന്നെ കേരളത്തിലെ ഗ്രാമീണ, അര്‍ബന്‍ മേഖലകളില്‍ ഡൂറാഷൈന്‍ റൂഫിംഗ് ഷീറ്റുകള്‍ പ്രചാരത്തിലുണ്ട്.
''കേരളത്തിലെ വ്യത്യസ്ത കാലാവസ്ഥാ ഘടകങ്ങള്‍ മനസ്സിലാക്കി രൂപകല്‍പ്പന ചെയ്ത ഉല്‍പ്പന്നങ്ങളിലൂടെ, ബില്‍ഡര്‍മാരും ഡീലര്‍മാരും കൂടുതല്‍ ഫലപ്രദമായി ഉയര്‍ന്ന നിലവാരമുള്ള നിര്‍മ്മാണം നടത്താന്‍ കഴിയുന്നത് ഞങ്ങള്‍ക്ക് അഭിമാനമാണ്,'' എന്ന്ടാറ്റാ ബ്ലൂസ്‌കോപ്പ് സ്റ്റീലിന്റെ മാര്‍ക്കറ്റിംഗ് മേധാവി പ്രിയ രാജേഷ് പറഞ്ഞു.
ഇതിനു പുറമെ, പ്രൊജക്ട് വിസ്താര്‍ എന്ന പദ്ധതിയിലൂടെ ചെറുകിട ഡീലര്‍മാരെ ഉള്‍പ്പെടുത്തി ഗുണനിലവാരമുള്ള സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനതലത്തിലുള്ള വിപണികളിലേക്ക് എത്തിക്കുക എന്നതാണ് കമ്പനി ലക്ഷ്യം.
സമഗ്രമായ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി കമ്പനി ഷെല്‍ട്ടര്‍ ഫോര്‍ ഓള്‍ എന്ന പരിപാടിയിലൂടെ ദുരന്ത പ്രതിരോധ കെട്ടിടങ്ങള്‍ മുതല്‍ ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടിട്ടുണ്ട്.
പൂനെയിലാണ് ടാറ്റാ ബ്ലൂസ്‌കോപ്പ് സ്റ്റീലിന്റെ ആസ്ഥാനം. ടാറ്റാ സ്റ്റീലും ഓസ്ട്രേലിയയിലെ ബ്ലൂസ്‌കോപ്പ് കമ്പനിയും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ഈ സ്ഥാപനത്തിന് ഇന്ത്യയില്‍ 7 നിര്‍മ്മാണ പ്ലാന്റുകളും, 6000-ത്തിലധികം ഡീലര്‍മാരുമായുള്ള വിപുലമായ ശൃംഖലയും ഉണ്ട്.