എൻഐഎയ്ക്ക് തിരിച്ചടി; പിഎഫ്‌ഐയുമായി ബന്ധപ്പെട്ട 10 സ്വത്തുവകകൾ ജപ്തി ചെയ്ത നടപടി കോടതി റദ്ദാക്കി

മലപ്പുറത്ത് ഗ്രീൻ വാലി ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള 10.27 ഹെക്ടർ ഭൂമിയും കെട്ടിടവും ജപ്തി റദ്ദാക്കിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു.

New Update
court

കൊച്ചി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) യുമായി ബന്ധപ്പെട്ട പത്ത് സ്വത്തുവകകൾ ജപ്തി ചെയ്ത നടപടി റദ്ദാക്കി കൊച്ചിയിലെ പ്രത്യേക എൻ ഐ എ കോടതി.

Advertisment

കോടതി വിധി ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) തിരിച്ചടിയായി.

എൻ‌ഐ‌എയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ 2022 മുതൽ ആഭ്യന്തര മന്ത്രാലയത്തിന് (എം‌എച്ച്‌എ) കീഴിലുള്ള നിർദ്ദിഷ്ട അതോറിറ്റി ആരംഭിച്ച ജപ്തി നടപടികളെ ചോദ്യം ചെയ്ത് സ്വത്തിന് മേൽ അവകാശമുള്ള ട്രസ്റ്റികളും വ്യക്തിഗത ഉടമകളും സമർപ്പിച്ച അപ്പീലുകളിലാണ് വിധി.

മലപ്പുറത്ത് ഗ്രീൻ വാലി ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള 10.27 ഹെക്ടർ ഭൂമിയും കെട്ടിടവും ജപ്തി റദ്ദാക്കിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു.

പി എഫ് ഐ യുമായി ബന്ധപ്പെട്ട് എൻ ഐ എയുടെ പരിശോധനയ്ക്ക് വിധേയമായ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണിത്.

Advertisment