ഒരുങ്ങുന്നു 'ഫോർ ദി ടൈം' . മുസിരിസ് ബിനാലെയുടെ ആറാം പതിപ്പ് ഡിസംബർ 12 മുതൽ മാർച്ച് 31 വരെ

110 ദിവസം നീളുന്ന ബിനാലെ ഇത്തവണയും ലോകമെങ്ങുമുള്ള ജനങ്ങളെ ആകർഷിക്കുന്നതായിരിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

New Update
images(1124)

കൊച്ചി: മുസിരിസ് ബിനാലെയുടെ ആറാം പതിപ്പ് ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ നടക്കും. 'ഫോർ ദി ടൈം' എന്ന പേരിലാണ് ഇത്തവണത്തെ കലയുടെ മഹത്തായ ആഘോഷം. 

Advertisment

110 ദിവസം നീളുന്ന ബിനാലെ ഇത്തവണയും ലോകമെങ്ങുമുള്ള ജനങ്ങളെ ആകർഷിക്കുന്നതായിരിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ആർട്ടിസ്റ്റ് നിഖിൽ ചോപ്രയാണ് ക്യൂറേറ്റർ.


ഗോവ ആസ്ഥാനമായുള്ള കലാകാരന്മാരുടെ സംഘടന എച്ച്എച്ച് ആർട്ട് സ്‌പെയ്‌സസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആർട്ടിസ്റ്റാണ് നിഖിൽ ചോപ്ര. 


ഡ്രോയിങ്, ഫോട്ടോഗ്രാഫി, ശിൽപം, ഇൻസ്റ്റാളേഷൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ മികവ് തെളിയിച്ച കലാകാരനാണ് നിഖിൽ. 

2014 നും 2017 നും ഇടയിൽ കൊച്ചി മുസിരിസ് ബിനാലെ, 12-ാമത് ഷാർജ ബിനാലെ, ഡോക്യുമെന്റ 14 എന്നിവയിൽ അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്. 

Advertisment