സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 40 രൂപ കൂടി. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില

ഈ മാസത്തിന്റെ തുടക്കത്തിൽ 72,160 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

New Update
GOLD

 കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന. പവന് 40 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,840 രൂപയാണ്. ഗ്രാമിന് 5 രൂപയാണ് കൂടിയത്. 9105 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

Advertisment

കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഏറിയുംകുറഞ്ഞും നിൽക്കുകയായിരുന്ന സ്വർണവിലയിൽ വെള്ളിയാഴ്ച മുതലാണ് വർധനവുണ്ടായത്.

ഈ മാസത്തിന്റെ തുടക്കത്തിൽ 72,160 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

ജൂൺ 13ന് ഏപ്രിൽ 22ലെ റെക്കോർഡ് സ്വർണവില ഭേദിച്ചിരുന്നു. ഏപ്രിൽ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോർഡ് ആണ് തിരുത്തിയത്.

തൊട്ടടുത്ത ദിവസവും വില വർധിച്ച് സ്വർണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. എന്നാൽ പിന്നീട് വില താഴുകയായിരുന്നു.

Advertisment