കുടുംബവൈരാഗ്യം ; വടുതലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു

പൂര്‍വ വൈരാഗ്യത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് അയല്‍വാസിയായ വില്യംസ് പാട്രിക് ക്രിസ്റ്റഫറിന്റെയും ഭാര്യ മേരിയുടെയും ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ദമ്പതികള്‍ പള്ളി പെരുന്നാളിന് പോയി മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം. 

New Update
images(1255)

കൊച്ചി: കൊച്ചി വടുതലയില്‍ വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു. കാഞ്ഞിരത്തിങ്കല്‍ ക്രിസ്റ്റഫർ(52) ആണ് മരിച്ചത്. 

Advertisment

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്. നെഞ്ചിനും കൈകള്‍ക്കും തുടയ്ക്കുമാണു ക്രിസ്റ്റഫറിന് പൊള്ളലേറ്റത്. ക്രിസ്റ്റഫറിന്റെ ഭാര്യ മേരിക്ക് 15 ശതമാനം പൊള്ളലേറ്റ് ചികിത്സയിലാണ്.

പൂര്‍വ വൈരാഗ്യത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് അയല്‍വാസിയായ വില്യംസ് പാട്രിക് ക്രിസ്റ്റഫറിന്റെയും ഭാര്യ മേരിയുടെയും ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ദമ്പതികള്‍ പള്ളി പെരുന്നാളിന് പോയി മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം. 

ദമ്പതികളെ തീകൊളുത്തിയതിന് പിന്നാലെ വില്യംസ് ആത്മഹത്യ ചെയ്തിരുന്നു. വില്യം പാട്രിക് കൊറയയുടെ (52) മൃതദേഹം ചാത്യാത്ത് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. 

വില്യം പാട്രിക്കിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. പതിനഞ്ചുകൊല്ലത്തോളമായി വില്യംസിന് ക്രിസ്റ്റഫറിനോടും കുടുംബത്തോടും വൈരാഗ്യമുണ്ടായിരുന്നു എന്നാണ് വിവരം.

Advertisment